പാറശാല: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. പരശുവക്കല്‍ മേലേക്കോണം ആടുവളര്‍ത്തല്‍ കേന്ദ്രത്തിനു സമീപം സുമി ഭവനില്‍ റിട്ട. കെഎസ്ആര്‍ടിസി ജീവനക്കാരൻ ശശിധരന് (72) ആണ് മരിച്ചത്.
2023 ഡിസംബറിൽ പരശുവക്കല്‍ ജംഗ്ഷനില്‍ വച്ച് ബൈക്കിടിച്ചായിരുന്നു അപകടം.ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കിടപ്പ് രോഗിയായി കഴിയുകയായിരുന്നു. ഭാര്യ: പരേതയായ വിജയമ്മ. മകള്‍: സുമി. മരുമകന്: ഷാനു.